Through the following links, you can skip to the menu or to the main text in this page.

നിർമ്മാണ യന്ത്രങ്ങൾ

കുബോട്ട മിനി എക്സ്ക്കവേറ്റർ യൂറോപ്പ് , വടക്കേ അമേരിക്ക , ജപ്പാൻ , ഏഷ്യാ എന്നീ രാജ്യങ്ങളിലെല്ലാം വളരെയേറെ മതിപ്പ് നേടിക്കഴിഞ്ഞു. കുബോട്ട മിനി എക്സ്ക്കവേറ്റർ പ്രത്യേകിച്ചും അതിന്റെ നൂതന സാങ്കേതിക സവിശേഷതകളും പ്രശസ്തമായിക്കഴിഞ്ഞു .കുബോട്ട മിനി എക്സ്കവേറ്റർ ലോകത്തിൽ തന്നെ ഏറ്റവും വലിയ വിപണി വിഹിതം നേടിയിരിക്കുകയാണ് 2002 മുതൽ 2015 വരെ (13 വർഷം തുടർച്ചയായിട്ട് )*
കുബോട്ട മിനി എക്സ്ക്കവേറ്റർ വ്യാപകമായി ഉപയോഗിക്കുന്നത് പലതരം നിർമ്മാണ മേഖലകളായ റോഡ് ,മുനിസിപ്പാലിറ്റി ജോലികൾ , പൈപ്പ് ശൃംഖല, കൃഷി / പൂന്തോട്ടം, ജലശേഖരണി , പലവിധ അറ്റാച്ച് മെന്റുകൾ ഉപയോഗിച്ചുള്ള വിവിധ നിർമ്മാണ മേഖലകൾ എന്നിവിടങ്ങളിലാണ്. ഇതുമൂലം നിങ്ങൾക്ക് ഏതു സാഹചര്യത്തിലും നിർമ്മാണ പരിസ്ഥിതിയിലും പ്രവർത്തനങ്ങൾ എളുപ്പമാക്കുവാൻ സാധിക്കും. ലോക ഒന്നാംതരം ഉൽപ്പന്നമായ കുബോട്ട ഏതു വെല്ലുവിളികളും ഏറ്റെടുക്കുവാൻ തയ്യാറാണ്.

*Off-Highway Research, 2015

കൂടുതൽ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള കുബോട്ട ഡിസ്ട്രിബ്യൂട്ടറുമായി ബന്ധപ്പെടുക.

സവിശേഷതകൾ

അധികം ഈട്

40 വർഷത്തെ മിനി എക്സ്ക്കവേറ്റർ നിർമ്മാണ വൈദഗ്ധ്യം കൊണ്ട് ഞങ്ങൾ സൂക്ഷ്മമായി ഡിസൈൻ ചെയ്യുന്നത് കേടുപാടുകളും നാശവും തടയുവാൻ ഉതകുന്നവയാണ്. ഇപ്രകാരം കുബോട്ട ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ നിന്ന് അധികം ഈടിന്റെ കാര്യത്തിൽ വളരെയേറെ മതിപ്പ് നേടിക്കഴിഞ്ഞു.

മേന്മയേറിയ പ്രകടനം

കുബോട്ട മിനി എക്സ്ക്കവേറ്ററിന് ഏതു ജോലിയും എത്ര ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും ഏറ്റെടുക്കുവാൻ ഉതകുന്ന ശക്തിയുണ്ട്; അതിന് യോജിച്ചതുമാണ്. മികവാർന്ന കുഴിയെടുക്കലും, നല്ല ലിഫ്റ്റിങ് പവറും എളുപ്പമാർന്ന ഡ്രൈവിങ്ങും ചേരുമ്പോൾ ജോലി മികച്ച രീതിയിൽ ചെയ്ത് കിട്ടും.

സീറോ -ടെയിൽ സ്വിങ്ങ്

കുബോട്ട മിനി മിനി എക്സ്ക്കവേറ്റർ സ്വീകരിക്കുന്നത് സീറോ -ടെയിൽ സ്വിങ്ങ് ഘടനയാണ്. മെഷീൻ മുഴുവൻ വട്ടത്തിൽ കറങ്ങുമ്പോൾ , അതിന്റെ ടെയിൽ എപ്പോഴും ട്രാക്ക് വട്ടത്തിനുള്ളിൽ തന്നെ ആയിരിക്കും. അതുമൂലം പ്രയാസമുള്ള സ്ഥലങ്ങളിലും യാതൊരുവിധ ബുദ്ധിമുട്ടുമില്ലാത്ത രീതിയിലുള്ള പ്രവർത്തനം ആയിരിക്കും.

മോഡലുകൾ ( മിനി എക്സ്ക്കവേറ്റർ)

  • U15-3

    പ്രവർത്തന ഭാരം :
    1,720kg
    എൻജിൻ റേറ്റഡ് ഔട്ട്പുട്ട് :
    13PS
    ബക്കറ്റ് കപ്പാസിറ്റി :
    0.04m3
  • U30-5

    പ്രവർത്തന ഭാരം :
    3,300kg
    എൻജിൻ റേറ്റഡ് ഔട്ട്പുട്ട് :
    27.2PS
    ബക്കറ്റ് കപ്പാസിറ്റി :
    0.10rm3

ഞങ്ങളുടെ സാങ്കേതികത

  • ശക്തമായ കുബോട്ട എൻജിൻ
    ശക്തമായും വിശ്വസ്‌തവുമായി പ്രവർത്തിക്കുന്ന കുബോട്ട എൻജിൻ മേന്മയേറിയ കുതിരശക്തിയും മികച്ച പ്രകടനവും കാഴ്ചവെക്കുന്നു. ഇതിന്റെ പ്രത്യേകത ഏറ്റവും കുറഞ്ഞ ശബ്ദവും ,വൈബ്രെഷനുമാണ്, കൂടാതെ അസാധാരണമായ ഇന്ധന ക്ഷമതയുമാണ്.
  • ന്യൂ എച്ച്. എം.എസ്. ഹൈഡ്രോളിക് സംവിധാനം
    കുബോട്ട സ്വീകരിച്ചിരിക്കുന്നത് എച്ച്. എം.എസ്. പമ്പ് സംവിധാനമാണ്. ബൂം, ആം, സ്വിവെലിന് വേണ്ടി സ്വതന്ത്രമായ 3 പമ്പുകൾ ബക്കറ്റ് ഓപ്പറേഷൻ ബൂം ഓപ്പറേഷൻ സ്വിവെൽ പ്രവർത്തനം എളുപ്പത്തിലാക്കുവാനും, കാര്യക്ഷമതക്കും വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. അധികം കപ്പാസിറ്റി കൂടിയ കൺട്രോൾ വാൽവിന്റെയും ഹൈഡ്രോളിക് വേരിയബിൾ പമ്പുകളുടെയും യോജിച്ച പ്രവർത്തന ഫലമായി കുഴിയെടുക്കുന്ന (Digging) പ്രകടനം അപാരമാണ്.
  • ഓട്ടോ ഐഡലിംഗ്‌ സംവിധാനം
    കുബോട്ട ഓട്ടോ ഐഡിൽ ഉപയോഗിച്ച് ഇന്ധനം ലാഭിക്കാം. എൻജിൻ വേഗത കൂടുതൽ ആവശ്യമില്ലാത്തപ്പോൾ അത് സ്വയമേ എൻജിൻ RPM കുറയ്ക്കുന്നു . കൺട്രോൾ ലിവറുകൾ 4 സെക്കൻഡിൽ കൂടുതൽ നിഷ്പക്ഷമായാൽ (ന്യൂട്രൽ) എൻജിൻ RPM ഐഡിൽ ആകുന്നു. നിങ്ങൾ ഏതെങ്കിലും ഒരു കൺട്രോൾ ലിവർ അനക്കിയാൽ എൻജിൻ RPM തിരികെ പ്രവർത്തിച്ച് തുടങ്ങും. ഈ നൂതന സവിശേഷത ശബ്ദം , എമിഷൻ കുറക്കുന്നു. ഇങ്ങനെ പ്രവർത്തന ചിലവ് വളരെ കുറയുന്നു.
  • ROPS/ FOPS ക്യാബിൻ
    ലോകത്തിലെ മികച്ച ROPS/ FOPS ക്യാബിൻ (സീറ്റ് ബെൽറ്റോട് കൂടിയത്) ഓപ്പറേറ്ററുടെ ഉയർന്ന സുരക്ഷയ്ക്കായി ഉപയോഗിച്ചിരിക്കുന്നു.
    ROPS: Roll over protective structure
    FOPS: Falling object protective structure

ഉപയോഗങ്ങൾ

കുബോട്ടയുടെ നിർമ്മാണ യന്ത്രങ്ങൾ വിവിധ പ്രവർത്തന മേഖലകളിൽ

വീട് അടിസ്ഥാനം (തറ പണിക്ക് കുഴിയെടുക്കൽ)

ചാല് (കാന) കുഴിയെടുക്കൽ

ബ്രേക്കർ ഉപയോഗിച്ചുള്ള ജോലി

തോട്ടം പണി

തോട്ടം പണി

ഇന്ത്യയിലെ വിതരണക്കാർ

Sojitz India Private Limited

7th Floor, Eros Corporate Tower,Nehru Place, New Delhi – 110 019, India

TEL :
TEL. (91)-11-6642-6400

Related Information

Kubota's technology and products have built a solid reputation worldwide. Even at the corner side of the world, you will find Kubota.

Kubota's research and development values thorough hands-on approach. As an agricultural and water expert, we challenge and attain the future of food, water, and the environment, realizing our customer’s needs.